Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

തിരുനെല്ലി..

ഇത് തിരുനെല്ലി.

എനിയ്ക്ക് വളരെയേറെ ഇഷ്ടമുള്ള ഒരിടം.

Thirunelli-Waynad, Kerala

ടെലിഫോണ്‍ വിളികള്‍ക്ക് കാതുകൊടുക്കാതെ, സമയസൂചികകള്‍ക്ക് മേല്‍ ദിനചര്യകള്‍ തളച്ചിടാതെ വാരാന്ത്യങ്ങളില്‍ ചില ദിവസങ്ങള്‍.
മലനിരകളും കാട്ടരുവികളും ചോലവനങ്ങളുമൊക്കെച്ചേര്‍ന്ന വന്യവും വശ്യവുമായ പ്രകൃതിഭംഗി.
നെല്ല് എന്ന ചിതത്തിലൂടെ ബാലുമഹേന്ദ്രയുടെ ക്യാമറക്കണ്ണ് നമുക്ക് കാട്ടിത്തന്ന മനോഹരമായ ഗ്രാമം.
കര്‍ക്കടകത്തിലെ വാവുബലിയ്ക്ക് പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം ഇവിടെയാണ്.
പക്ഷിപാതാളം, ഗരുഡപ്പാറ എന്നിവിടങ്ങളിലേക്ക് ഇവിടുന്നും ട്രെക്ക് ചെയ്യാം.കാട്ടിക്കുളത്തുനിന്നുള്ള റോഡ് യാത്രയില്‍ കാട്ടാനകളെ കാണാന്‍ കഴിഞ്ഞേക്കും. സ്വന്തം വാഹനത്തിലാണെങ്കില്‍ ഇവിടെനിന്നും നാഗര്‍ഹോള വന്യമൃഗസങ്കേതം, ബന്ദിപ്പൂര്‍, കുടകിലുള്ള മെറ്ക്കാറ, ഭാഗമണ്ഡലം, തലക്കാവേരി, കുശാല്‍നഗര്‍, ഒക്കെ സൌകര്യമായി ചുറ്റിവരാം.

===============================================================
Feature prepared by:
JP- (R.Jaya Prakash) Mavelikara, presently working with Ministry of External Affairs, London
===============================================================</strong>

 ക്ഷേത്രത്തിലേകക്ക് തിരിയുന്ന കവലയില്‍ നിന്ന് വീണ്ടും മുന്നോട്ട് പോയാല്‍ ചെമ്മണ്‍ പാത കട്ടിലേക്ക് നീളുന്നു. ഇടത്തേക്കുള്ള ഇടവഴിയിലൂടെ താഴേക്ക് പോയാല്‍ നെല്‍ വയലുകള്‍..അതിന്റെ ഓരത്തുകൂടി ഒഴുകുന്ന കാട്ടരുവി..അതിന്റെയപ്പുറം വനമാണ്. ഒരു മുളമ്പാലത്തിലൂടെ അപ്പുറം കടക്കാം. ഈ ഭാഗത്ത് ഒരു വളവുണ്ട്.

അവിടെ ഒഴുക്കില്ലാതെ നിശ്ചലമായ വെള്ളത്തില്‍ പ്രതിഫലിച്ചു കാണുന്ന തിരുനെല്ലിയിലെ പ്രകൃതിഭംഗി.                                                                (ചിത്രം ഞാനൊന്ന് കൌതുകത്തിന് തലതിരിച്ചിട്ടതാണ് !)

Reflections in Kalindi

സഹ്യാദ്രിനിരകളിലെ ‘ബ്രഹ്മഗിരി‘ എന്ന മല പിന്നിലായി കാണാം.സമുദ്രനിരപ്പില്‍ നിന്നു 5,276 അടി ഉയരം. അതിന്റെ മുകളിലാണ് പലതരം പക്ഷികളുടേയും നരിച്ചീറുകളുടേയും ആവാസകേന്ദ്രമായ ‘പക്ഷിപാതാളം’ . അതിന്റെ അടിവാരത്താണ് ‘ദക്ഷിണകാശി’ എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം.

തിരുനെല്ലിയില്‍ ചതുര്‍ബാഹിയായ മഹാവിഷ്ണുവാണ് പ്രതിഷ്ഠ.
ഹംസാരൂഡനായി ആകാശമാര്‍ഗ്ഗേ പോയ ബ്രഹ്മാവ് മനോഹരമായ ഒരു ഭൂപ്രദേശം കണ്ട് താഴെയിറങ്ങി. അവിടെ കണ്ട നെല്ലിമരത്തിനടുത്ത് വിഷ്ണുവിന്റെ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം.
ബലികര്‍മ്മങ്ങള്‍ക്ക് ആയിരങ്ങളെത്തുന്ന സ്ഥലം.
ക്ഷേത്രത്തിനു പുറകിലൂടെ കുറെനടന്നാല്‍ കാട്ടിലായി ബലിയിടുന്ന ‘പാപനാശിനി’ എന്ന കാട്ടരുവി. പോകുന്ന വഴി ഇടതുവശത്തായി പഞ്ചതീര്‍ഥ്ക്കുളം..അല്പം കൂടി മുന്നിലായി ഇടത്തേക്കു പോയാല്‍ ഗുണ്ഡികശിവന്റെ ഗുഹാക്ഷേത്രം.
കേരളീയ ക്ഷേത്രമാതൃകയിലെ കരിങ്കല്‍കൊത്തുപണികള്‍ തിരുനെല്ലി ക്ഷേത്രത്തില്‍ കാണാം. ക്ഷേത്രത്തിലേക്ക് വെള്ളം കൊണ്ടുവരാനായി കരിങ്കല്പാത്തി കൊണ്ടുണ്ടാക്കിയ ജലവാഹിനി (Aqueduct) ബ്രഹ്മഗിരിയിലേക്ക് നീണ്ടുപോകുന്നു.
ചേരരാജാവായ ഭാസ്കര രവിവര്‍മ്മന്‍ രണ്ടാമന്റെ (962–1019 CE) കാലത്തെ ചില ചെമ്പുലിഖിതങ്ങളില്‍ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്.

സഹ്യമാലക ക്ഷേത്രം എന്ന് അറിയപ്പെടുന്ന തിരുനെല്ലിക്ഷേത്രം
Thirunelli temple

എറ്റവും കൂടുതല്‍ ആദിവാസികളുള്ള ഒരു പഞ്ചായത്താണ് തിരുനെല്ലി. മുഡുഗര്‍, ഇരുളര്‍ വിഭാഗത്തിലുള്ളവരാണ് ഏറെ. അവര്‍ക്ക് അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്.
അവര്‍ക്ക് തുണയായി യൊഗിച്ചനുണ്ട്.
പക്ഷിപാതാളത്ത് വസിയ്ക്കുന്ന ഒറ്റക്കാലനായ ‘യോഗിച്ചന്‍’ . തിരുനെല്ലിപ്പെരുമാളിനെ (മഹാവിഷ്ണു) പോലും വെല്ലാന്‍ കരുത്തുള്ളവന്‍.
അതുപോലെ തന്നെ സ.വര്‍ഗ്ഗീസിനെ ഇപ്പോളും ആരാധിയ്ക്കുന്നവര്‍.
വര്‍ഗ്ഗീസ് അവര്‍ക്ക് നക്സല്‍ ‍ഭീകരനായിരുന്നില്ല. മറിച്ച്, ഒരു രക്ഷകനായിരുന്നു.
കൊടിയ ചൂഷണത്തില്‍ നിന്നും അവരെ മോചിപ്പിയ്ക്കാനെത്തിയ രക്ഷകന്‍.
വര്‍ഗ്ഗീസ്സിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് ആ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത പി.രാമചന്ദ്രന്‍ നായര്‍ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തലിലൂടെ നാമറിഞ്ഞു. കൊലനടന്ന ഇടത്തെക്ക് -‘വര്‍ഗീസ് പാറ’-എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയത് അവിടുള്ള ഒരു ചങ്ങാതിയാണ്.

സന്ധ്യക്ക് ക്ഷേത്രത്തിന് പിന്നിലെ കല്‍കെട്ടില്‍ കഥകള്‍ കേട്ടിരിയ്ക്കെ,
കോടമഞ്ഞ് കൂടുകൂട്ടുന്ന ബ്രഹ്മഗിരിയില്‍ നിന്നും ആകാശത്തേക്ക് പറന്നുപൊങ്ങുന്ന മിന്നാമിന്നികള്‍.
മാനത്ത് രണ്ട് നക്ഷത്രം.
അത് ചൂഴ്ന്നെടുക്കപ്പെട്ട വര്‍ഗ്ഗ്ഗീസിന്റെ കണ്ണുകളെന്ന് എന്റെ ചങ്ങാതി!

Thirunelli kids

ഇവര്‍ കാടിന്റെ മക്കള്‍..
പി.വത്സലയെന്ന തിരുനെല്ലിയുടെ കഥാകാരി ‘നെല്ല്’ എന്ന നോവലിലൂടെ പറഞ്ഞത് ഇവരുടെ കഥയാണ്.

കേരളത്തിന്റെ വടക്കന്‍ ജില്ലയായ വയനാട്ടില്‍ കല്പറ്റ നിന്ന് 66 കിമി യാത്ര ചെയ്താല്‍ ഈവിടെത്താം. മാനന്തവാടിയില്‍ നിന്ന് 30 കിമി. കാട്ടിക്കുളത്തുനിന്നും വഴി തിരിഞ്ഞ് പോകും. കാട്ടിനുള്ളിലൂടെ 20 കിമി. ബസ്സില്‍ പോകാം. മടക്കയാത്രയില്‍ തോല്പെട്ടിയിലേക്ക് തിരിഞ്ഞുപോകുന്ന മുക്കിന് ഒരു ചായക്കടയുണ്ട്. അവിടെ കയറി ഒരു കട്ടനും കുറേ ഉണ്ണിയപ്പവും തട്ടാന്‍ മറക്കേണ്ട. ഒരിയ്ക്കല്‍ തലക്കാവേരിയിളേക്കുള്ള യാത്രയില്‍ തോല്പെട്ടി വരെ നടക്കാന്‍ പോയ ഞങ്ങളെ പിറകേ വന്ന് പിന്തിരിപ്പിച്ചത് ആ കടയുടമയാണ്. വഴിയില്‍ അപകടകാരിയായ ഒരു ഒറ്റയാന്‍ ഇറങ്ങിയിരുന്നു.
===================================================

Thirunelli is a beautiful village amidst forest in the Wyanad District of Kerala. It is accessible by road from Kalpetta (66 km) and Mananthavady (32 km).
it is famous for the ancient Thirunelli Temple, abode of Lord Vishnu.
Believers perform penance at the ‘Papanasini’ to wash away their sin.
There is reference to the temple in ancient copper insriptions dating back to the period of Chera king Bhaskara Revi Verma II ((962–1019 CE).
Thirunelli is blessed with picturesque sarroundings- numerous rivulets, bamboo woods, paddy fields, mountains, exquisite flora and fauna.
You can also trek to ‘Pakshipathalam’ (den of birds) and ‘Garudappara’.
Nagerhola, Bandipur and Muthumala are nearby wild life sancturies forming part of Nilgiri Bio-Reserve.

Advertisements

=====================================
ചിത്രങ്ങളും കുറിപ്പും: കുട്ടനാടന്‍
പേര് മധു. കുട്ടനാട്ടുകാരനായ ഒരു മറുനാടന്‍ മലയാളി. മസ്കറ്റില്‍ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനെജരായി ജോലി നോക്കുന്നു.

http://www.flickr.com/photos/madhumuscat//

=====================================

നാമെല്ലാം മഴയ്ക്കു കീഴിലെ മഴ മാത്രമാണ്”
‌-പാബ്ളോ നെരൂദ
ബാലചന്ദ്രന്‍ സ്നേഹപൂർവം എന്നൊപ്പിട്ടു നീട്ടിയത് ഓർമ്മപ്പെരുക്കങ്ങളുടെ ജലരഹിതമായ ചെമ്പന്‍ ശിരസ്സുകളിലേക്ക് വിതുമ്മിക്കൊണ്ട് ചായുന്ന മഴയുടെ പേടകമായിരുന്നു എന്ന് മനസ്സിലാക്കിയത് പിന്നെയും കുറെ കഴിഞ്ഞിട്ടാണ്.
താഴെ വയ്ക്കാനാവാതെ ‘ചിദംബരസ്മരണ’ വായിച്ചു തീർത്ത രാത്രിയിൽ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നനവുള്ള ഓർമ്മകളുടെ ആഥിഥ്യം മനസ്സിനെ ഹൃദ്യമായി ആനയിച്ചു കൊണ്ടു പോവുകയായിരുന്നു. അനുഭവത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് അറിയാവുന്നൊരാൾ ആത്മക്കുറിപ്പുകള്‍ എഴുതുമ്പോള്‍ സ്മൃതിയുടെ കരിയിലകളിള്‍ പരതി നാം നമ്മെ ത്തന്നെയാണ് വായിക്കുന്നത്. chullikaduഅതുകൊണ്ട് പുസ്തകത്തിന്റെ അവസാനതാളും മറിച്ച് അടച്ചു വച്ചാലും ചിലതൊന്നും അവസാനിക്കുന്നില്ല്. വിദൂരത്തിലെ പള്ളി മണിപോലെ, ഒരു മെഴുകുതിരിയുടെ ഉറച്ചുപോയ കണ്ണീരു പോലെ, പ്രാവിന്റെ ചിറകൊച്ചയ്ക്കൊപ്പമുള്ള കുറുകൽ പോലെ, ആകാശത്തിന്റെ മുഖപ്പിലേ ക്കെഴുന്ന ഇലപൊഴിയും കാലത്തിന്റെ എലുമ്പുകൾ പോലെ, ചിലതെല്ലാം മന സ്സിൽ ബാക്കിയാവുന്നു.

ബാലചന്ദ്രൻ ചുള്ളിക്കടിന്റെ ഓരോ കവിതയും തീവ്രമായ അനുഭവസംഘര്‍ഷങ്ങളുടെ ഖര പ്രവാഹമാണ്. കവിത അനുഭവത്തിന്റെ നഗ്നവും സൂക്ഷ്മവുമായ യാഥാര്‍ഥ്യമായിരിക്കെ ഈ ഗദ്യമായ ആത്മരേഖകളുടെ രചനാ പ്രേരണ എന്തായിരിക്കാം? ബാലചന്ദ്രനോടും വിജയലക്ഷ്മിയോടും ഏറെ നേരം സംസാരിച്ചിരുന്നിട്ടും എനിക്കു ചോദിക്കാനാവാതെ പോയ ഒരു ചോദ്യം ഒരുപക്ഷേ സാഹിത്യത്തിലെ വ്യവസ്ഥാപിത രൂപങ്ങളോട് എന്നും കലഹിച്ചുപോന്ന ചരിത്രമുള്ള ബാലന്റെ ആ ത്മാവിഷ്കാരത്തിന്റെ മറ്റൊരു ഘടന കണ്ടെത്തിയതാവാം.ഇതിനെ കാവ്യമല്ലന്നു പറയുന്നതെങ്ങിനെ ?

ആത്മനിന്ദയുടേയും പശ്ചാത്താപത്തിന്റേയും തീയിലെരിഞ്ഞ ബാലന്റെ വാക്കുകള്‍ അശുദ്ധം മാറി നിരക്കുന്ന കലയാണ് ഈ പുസ്തകം. അഭിമാനത്തേക്കാള്‍ വലുതാണ് അന്നം എന്ന വിശ്വാസമൂട്ടിയ കഷ്ടദിനങ്ങളിലെ പച്ചായായ മനുഷ്യന്‍ മുന്നില്‍ വന്നു നില്‍ക്കുന്നു. അയാള്‍ നമുക്ക് അത്ര അപരിചിതനല്ല. കടന്നു വന്ന വഴിയിലെവിടെയോ വച്ച് ഒരിക്കല്‍ (അല്ലങ്കില്‍ എത്രയോ തവണ) ഞാനും നിങ്ങളും ഇതുപോലെ നിസഹായനും അനാഥനുമായി നിന്നു കരഞ്ഞു പോയിട്ടുണ്ട്..! കാമവും കാപട്യവും സ്വാർത്ഥതയും ദാരിദ്ര്യവും നരജീവിതമായ വേദനയുടെ സ്വാഭാവിക പ്രകൃതികളായി ഇങ്ങനെ വെളിച്ചത്തില്‍ ഇതിനു മുൻപ് എപ്പോഴെങ്കിലും വന്നു നിരന്നിട്ടുണ്ടോ എന്നു സംശയം.
chulli cropped

കവിത, കവിതയെ തിരിച്ചറിയുന്ന ഒരു സന്ദര്‍ഭം ബാലചന്ദ്രന്‍ ഈ പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്. എറണാകുളം മഹാരാജാസിന്റെ മുൻപില്‍ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച് പകച്ചു നിൽക്കുന്ന ഒരു പയ്യന്റെ കാലില്‍, “സഹ്യനേക്കാള്‍ തലപ്പൊക്കവും നിളയേക്കാള്‍ ആര്‍ദ്രതയുമുള്ള ആ മേഘരൂപന്‍, കവി ജന്മം ചരരാശിയിലാണന്ന് രക്തം കൊണ്ടെഴുതിയ സാക്ഷാല്‍ ശ്രീ കുഞ്ഞിരാമന്‍ നായര്‍, ബാലചന്ദ്രന്റെ ശരിയായ പൂര്‍വികര്‍ നമസ്കരിച്ച കാഴ്ചയാണത്. കവിതയെന്ന നിത്യ കന്യകയെത്തേടി നടക്കുന്ന ആ ഭ്രഷ്ടകാമുകന്‍, ബാലചന്ദ്രനെ കണ്ടയുടനേ ചോദിച്ചത് – നീ കവിതയെഴുതുമോ ‌? എന്നാണ്. തൊഴുകൈയോടെ, എന്നെ എങ്ങിനെ അറിയുമെന്ന ചോദ്യത്തിന് നിന്നെ കണ്ടാലറിയാം എന്നായിരുന്നുവത്രേ കേരളം കണ്ട എക്കാലത്തേയും വലിയ കവികളിലൊരാളായ പി കുഞ്ഞിരാമന്‍ നായരുടെ മറുപടി. പിന്നെയാണദ്ദേഹം ബാലന്റെ പാദങ്ങളില്‍ തൊട്ടത്. കവിത, മനസ്സിന്റെ അറിയാതലങ്ങളിലാണ് ചെന്ന് അര്‍ത്ഥ നിവേദനം നിര്‍വഹിക്കുന്നത്. കടലാസും പേനയും പുസ്തകവും അച്ചടി മഷിയും ഒന്നുമില്ലങ്കിലും കവിതയുണ്ട്, അതിന്റെ വിദ്യുത് പ്രസരമുണ്ട്, ഈ സംഭവം ഉദാഹരണം.

കവി കിടങ്ങറ ശ്രീവത്സനെ ബാലചന്ദ്രന്‍ അറിയുന്ന രംഗവും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. മിഷന്‍ ആശുപത്രിയില്‍ ഭാര്യ ചികിത്സിച്ചതിന്റെ പണമടയ്ക്കാന്‍ നിവൃത്തിയില്ലാതെ കടം ചോദിക്കാന്‍ ബാബുവിന്റെ വീട്ടില്‍ വരുമ്പോഴാണ് ബാലചന്ദ്രന്‍ അദ്ദേഹത്തെ കാണുന്നത്. ട്യൂട്ടോറിയല്‍ കോളേജില്‍ മലയാള ഭാഷാദ്ധ്യാപനം കൊണ്ട് കിട്ടുന്ന 500 രൂപകൊണ്ട് കുടുംബത്തെ പോറ്റുന്ന പരമ ദരിദ്രനായ അഭിമാനി. പ്രപഞ്ചഭാവങ്ങളുടെ പരാപരകോടികളെ സമന്വയിപ്പിക്കുന്ന ബ്രഹ്മാണ്ഡ ഭാവനാബിന്ദു അലിഞ്ഞു ചേർന്ന കവിത എന്നു ബാലചന്ദ്രന്‍ ശ്രീവത്സന്റെ കവിതയെ വിശേഷിപ്പിക്കുന്നു.

വീടും അതിന്റെ സംഗീതവും ഒന്നും നമുക്കുള്ളതല്ല എന്ന കവി സങ്കല്പത്തെക്കുറിച്ചും ബാലനെഴുതുമ്പോൾ കൈവശാവകാശമില്ലാത്ത ഈ ലോകത്തില്‍ നിത്യദുഖത്തിനും അപമാനത്തിനുമി ടയിലും ‘ ഇളവേല്‍ക്കാന്‍ മാത്രം വീടു തേടുന്നവര്‍ നമ്മള്‍’ എന്ന നിസ്സംഗത കൊണ്ട് എല്ലാം സാമാന്യവൽക്കരിക്കാനുള്ള പാകത ശ്രീവത്സന്‍ നേടിയിരിക്കുന്നു എന്നു നാമറിയുന്നു. ബാലന്‍ എഴുതുന്നു, “ജീവിക്കാന്‍ സൌകര്യമുള്ളവന് കവിത അലങ്കാരമാണ്, ഗതികെട്ടവന് കവിത്വം ശാപവും.”

madhavikuttyമാധവിക്കുട്ടിയുടെ വീട്ടിൽ പോയ കഥ ബാലചന്ദ്രന്‍ വർണ്ണിക്കുന്നത് കണ്ണീല്‍ നനവോടെയാണ്. തീരെ പ്രതീക്ഷിക്കാത്ത ഒന്ന് എപ്പോഴും കാത്തുവയ്ക്കുന്ന ജിവിതം എന്ന മഹാത്ഭുതത്തെ ബാലചന്ദ്രറ്റ്നെ വാഗ്‌രൂപങ്ങൾ നിരന്തരം സാക്ഷ്യപ്പെടുത്തുന്നു. ‘തമിഴ് നാട്യപ്പെരുമയില്‍ പുകഴ്കൊടി‘ എന്ന് ഉച്ചഭാഷിണിയിലൂടെ അഞ്ചു രുപാ കൂലിക്ക് വിളിച്ചു പറഞ്ഞു നടന്ന പയ്യന്‍ ഇരുപത് വർഷങ്ങൾക്കു ശേഷം അതേ നടികര്‍തിലകം ശിവാജി ഗണേശനോടൊപ്പം വിശാലമായ തളത്തിലിരുന്ന് തിരക്കഥാ ചര്‍ച്ച നടത്തിയതെങ്ങിനെ? വിശന്നു തളർന്ന് ഭിക്ഷക്കാരനെ പ്പോലെ കയറിച്ചെന്നപ്പോള്‍ സ്നേഹം കൊണ്ട് വിരുന്നൂട്ടിയ മലയാള സാഹിത്യത്തിലെ രാജകുമാരിയെപ്പറ്റി വർഷങ്ങൾക്കു ശേഷം നോബല്‍ അവാര്‍ഡു കമ്മിറ്റി ചെയർമാന്‍ ഷെൽ എസ്പ്മാർക്കിനോട് സ്വീഡിഷ് അ ക്കാഡമി ഹാളില്‍ വച്ച് സംസാരിപ്പിച്ച ശക്തി ഏതാണ്? ഇവകളെ നിര്‍ദ്ധാരണം ചെയ്യാന്‍ നമുക്കു കഴിഞ്ഞെന്നു വരില്ല. അകസ്മികതകളുടെ ആകത്തു കയാണല്ലോ നാമെല്ലാം ജീവിതമെന്ന് വിളിച്ചു പോരുന്നത്. സള്ളിപ്രഥോമിനു നല്‍കിയതു കൊണ്ട് നഷ്ടപ്പെട്ടു പോയ അന്തസ്സ് മാധവിക്കുട്ടിക്കു കൊടുക്കുന്നതിലൂടെ അവാര്‍ഡ് കമ്മിറ്റി വീണ്ടെടുക്കട്ടെ എന്നും ബാലചന്ദ്രന്‍ അർഥമാക്കുന്നുണ്ടന്നു തോന്നി, ഈ ഭാഗം വായിച്ചപ്പോള്‍. ഒപ്പം ഈ കഥ മറ്റൊന്നു കൂടി മുന്നില്‍ വെയ്ക്കുന്നു, വീണ്ടും താങ്കളിവിടെ വരാനിടയാവട്ടെ എന്ന നോബല്‍ സമിതിയുടെ ചെയര്‍മാന്റെ മുഖത്തു നോക്കി ‘ജീവിച്ചിരിക്കെ ടോള്‍സ്റ്റോയിക്കു കൊടുക്കാത്ത സമ്മാനം വാങ്ങാന്‍ താനൊരിക്കലും ഇവിടെ വരില്ല‘’ എന്ന് മുഖത്തടിച്ച പോലെ പറയാനുള്ള തന്റേടം മലയാള ത്തിലെ ഒരേയൊരു ബാലചന്ദ്രനേയൂള്ളൂ എന്നതാണത്.(ഉണ്ടായിരുന്നുള്ളൂ എന്നാരെങ്കിലും തിരുത്തിയാല്‍ ഒരു തര്‍ക്കത്തിനു ഇന്നു പ്രസക്തിയില്ല) 1990ലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്കൃതീ പുരസ്കാരം ലഭിച്ചപ്പോള്‍ സാഹിത്യത്തിന്റെ പേരിലുള്ള ഒരവാർഡും താൻ സ്വീകരിക്കില്ല എന്നു പറഞ്ഞ ബാലനെ ഓർമ്മ വരുന്നു. അന്നാണ് ആ പുല്ലുവഴിയിലെ മഹാധിക്കാരി (എം പി നാരായണ പിള്ള) 100 രൂപ യുടെ ചെക്ക് ബാലന് അയച്ചു കൊടുത്തത്. വിധേയത്വത്തിന്റെ MPNപ്രാകൃതമായ കോലംതുള്ളലുകൾക്കിടയിൽ ഇത്തരം തൻപോരിമയൂള്ള പ്രകാശരൂപങ്ങൾ എന്തുകൊണ്ടോ നമ്മുടെ സാംസ്കാരിക രംഗത്ത് അപൂർവ്വ കാഴ്ചയാണ്.

ആള്‍ക്കൂട്ടങ്ങളുടെ ആരവാരങ്ങളിലും ബാലന്റെ കണ്ണെത്തുന്നത് തിരസ്കൃത ദൈന്യങ്ങളിലാണ്. ആഘോഷങ്ങൾ എല്ലാവർക്കും സമൃദ്ധമായിക്കൊള്ളണമെന്നില്ല എന്നാണല്ലോ ‘ഓർമ്മകളുടെ ഓണം‘ എന്ന കവിതയിലും ബാലന്‍ പറയുന്നത്, ഐശ്വര്യമായ ഓണത്തിന്റെ പിന്നാമ്പുറമാണ് ‘ഇരന്നുണ്ട ഓണത്തില്‍’. തിരുവോണദിവസം തരക്കേടില്ലാത്ത ഒരു വീട്ടില്‍ കയറിച്ചെന്നു വിശക്കുന്നു എന്നു പറഞ്ഞ ബലനെ, അവിടുത്തെ വാത്സല്യ നിധിയായ വൃദ്ധ അവിയലും സാമ്പാറും പുളിശേരിയും ചേര്‍ത്ത് നിറച്ചൂട്ടിയത്, ആ വീട്ടിലെ പെൺകുട്ടി, ഇത് ഭി ക്ഷക്കാരനല്ലന്നും കടമ്മനിട്ടയോടും സുഗതകുമാരിയോടും ഒപ്പം കോളേജില്‍ കവിത ചൊല്ലാന്‍ വന്ന ബാലചന്ദ്രന്‍ ചുള്ളിക്കടാണിത് എന്നും തിരിച്ചറിഞ്ഞത്, ആരേയും നോക്കാ‍തെ തല കുനിച്ചിരുന്ന് മുഴുവന്‍ ഉണ്ട്, കിണ്ടിയില്‍ നിന്ന് ജലമെടുത്ത് തളിച്ച് ഇരുന്ന സ്ഥലം ശുദ്ധീ കരിച്ച് ഇറങ്ങിപ്പോന്നത്. മനുഷ്യന്റെ പ്രാഥമികമായ ആവശ്യം അന്നമാണന്നത് (അന്നം എ ന്ന കവിത ബ്രഹ്മാണ്ഡത്തെത്തന്നെ ഭക്ഷണമായി കല്പിക്കുന്നു, കാലം ഒരു പിളർന്ന വായും) ബാലന്‍ നിരന്തരം ആവർത്തിക്കുന്ന സത്യമാണ്. ജീവിതവുമായി നൂല്‍ബന്ധമില്ലാത്ത സിദ്ധാന്തങ്ങൾ പുകപോലെ തൂങ്ങിനിൽക്കുന്ന മസ്തിഷ്കങ്ങളുമായി ശ്വസിച്ചു ജീവിക്കുന്ന സത്വങ്ങളില്‍ നിന്നും ബാലചന്ദ്രനെ മാറ്റി നിർത്തുന്ന ഭൂമിക ഇതാകുന്നു, തീവ്രമായ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നുമാണ് ബാലൻ കവിതയ്ക്കുള്ള വാരിയല്ലുകൾ വലിച്ചൂരുന്നത്.

പ്രവാസ ജീവിതം കഴിഞ്ഞ് മിച്ചമുള്ളതുമായി നാട്ടില്‍ തിരിച്ചെത്തുന്നവരുടെ (‘റിട്ടേണി’ എന്നൊരോമന പദമുണ്ട് ഇവർക്ക് ഇംഗ്ളീഷില്‍) ദുരന്തങ്ങളെ പരോക്ഷമായി ചിത്രീകരിക്കുന്നുണ്ട് ഭ്രാന്തനില്‍, സിംഗപ്പൂരില്‍ നിന്നും മടങ്ങിയ കുട്ടിക്കലത്ത് ഇംഗ്ളീഷ് പുസ്തകങ്ങളുടെ ലോകത്ത് ബാലനെ എത്തിച്ച മോഹനനെ, അനാഥനും ഭ്രാന്തനുമായി ബസ്റ്റാന്റില്‍ വച്ച് വർഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന കഥ സമൂഹ മനസ്സാക്ഷിക്കു നേരേ ഒരുപാടു കല്ലുകള്‍ കരുതി വയ്ക്കുന്നു. പ്രവാസിയാണന്നതുകൊണ്ടു മാത്രമല്ല ഈ കഥ എനിക്കു നോവുന്നത്, നീരേറ്റുപുറ ത്തെ ഗോപാലപിള്ളച്ചേട്ടന്റെ മകന്‍ ജയന്റെ കഥ തന്നെയല്ലേ ബാലന്‍, മോഹനന്‍ എന്ന പേരില്‍ പറഞ്ഞത് എന്ന് അപരാധത്തോടെ ഞാന്‍ സംശയിച്ചുപോയി. അല്ല അവ ഒന്നാകാന്‍ വഴിയില്ല. വാക്കുകളുടെ ഈ തേജോരൂപിയായ മഴ നമ്മുടെ ഒരോരുത്തരുടേയും ഉള്ളിലെ ഊഷരഭൂവില്‍ സുപ്താവസ്ഥയിലുള്ള സ്മരണയുടെ വിത്തുകളെ കുലുക്കി ഉണർത്തുന്ന താണ്, മരവിപ്പില്‍ നിന്ന് ജീവചൈതന്യത്തിലേക്ക ക്ഷണിക്കുന്നതാണ്. ഉന്മാദവും ഭയവും അസ്വാ സ്ഥ്യവും കാമവും സ്വാഭാവികം എന്ന് മനുഷ്യ ജീവിതത്തിന്റെ നിവൃത്തികേടുകളെ തിരിച്ചറിയുന്നതാണ്. പൊങ്ങച്ചങ്ങളും മുഖംമൂടികളും മാറ്റിവച്ചാൽ ഷേൿസ്പിയർ പറഞ്ഞതു പോലെ ‘ ഓരോ മനുഷ്യന്റെയുള്ളിലും കുഴിച്ചു മൂടേണ്ടതായ ഒരു രാത്രിയുണ്ട്, പെയ്തു തീരേണ്ടതായ ഒരു മഴയും‘. പുസ്തകം വായിച്ചു കഴിഞ്ഞിട്ടും ഏറ്റുവാങ്ങാനാളില്ലാതെ ബാക്കിയാവുന്ന ചോദ്യം പോലെ പിന്നെയും പിന്നെയും അവശേഷിക്കുന്നത്, നമുക്കായി ജീവിതം പാത്തു വയ്ക്കുന്ന ഈ ഋതുസ്വരങ്ങളുടെ നിലയ്ക്കാത്ത അനുരണനങ്ങളാവാം

രാമന്തളി

==================================================================
കേരള ക്ലിക്സ്ല് ഫ്ലിക്കര്‍ പോസ്റ്റ്- കേരളം..എത്ര മോഹനം..!
ചിത്രങ്ങളും കുറിപ്പും: NeeMa MoHaN
നീമാ മോഹന്‍ – സ്വദേശം രാമന്തളി , എഞ്ജിനീയറിംഗിന് വിദ്യാര്‍ത്ഥി

ഫ്ലിക്കര്‍ ചിത്രങ്ങള്‍ – http://www.flickr.com/photos/neelambari/

=================================================================
രാമന്തളി..കണ്ണൂര്‍ ജില്ലയിലെ ഒരു മനോഹരമായ ഗ്രാമം.കണ്ണൂരില്‍ നിന്നും 16 കിലൊമീറ്റെര്‍ വടക്കൊട്ട് സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
ഉറഞ്ഞു തുള്ളുന്ന തെയ്യക്കോലങ്ങളുടെയും പൂരക്കളിയുടെയും നാട്…മൂന്നു ഭാഗവും നദിയും (കവ്വയി പുഴ,കുഞ്ഞിമങ്ങലം പുഴ) മറുഭാഗം അറബിക്കടലും ഏഴിമലയും അതിരു നില്‍ക്കുന്ന ഭൂമിക…

4

ഹിന്ദു,ഇസ്ലാം,ക്രൈസ്തവ വിഭാഗങ്ങളില്‍ പെട്ട ആരാധനാലയങ്ങള്‍    രാമന്തളിയുടെ നാനാ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്..എന്തുകൊണ്ടൂം ഒരു പുണ്യഭൂമി എന്നു പറയാം..പോര്‍ച്ചുഗീസുകാരുമായി യുദ്ധം ചെയ്തു ധീര രക്തസാക്ഷിത്വം വരിച്ചവര്‍ കൊള്ളൂന്ന 17 ശുഹദമഖാം സ്ഥിതി ചെയ്യുന്ന ജുമാമസ്ജിദ് മലബാറിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ്.ക്രൈസ്തവരുടെ തീര്‍ഥാടന കേന്ദ്രമായ ലൂര്‍ദ്മാതാ പള്ളി എഴിമലയിലാണ്. സന്താനസൌഭഗ്യ നേര്‍ച്ചക്കായി ആയിരക്കണക്കിനാളുകള്‍ എത്തുന്ന ശ്രീശങ്കരനാരായണ ക്ഷേത്രം…..പിന്നെ നരയന്‍ കണ്ണൂര്‍ ക്ഷെത്രം..സമുദ്രത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ നരസിംഹാവതാരമൂര്‍ത്തിയുടെ വിഗ്രഹം കടലിലെ തിരയെണ്ണുന്ന രീതിയില്‍ ആണ്..തുലാമാസത്തിലെ അമാവാസിയിലെ പിതൃബലി സമുദ്രസ്നാനം പ്രസിദ്ധമാണ്.പക്ഷെ നാവിക അക്കാദമി അതിര്‍ത്തിക്കുള്ളീല്‍ ആയതിനാല്‍ പ്രവേശനം ആ ഒരു ദിവസം മാത്രമാണ്..

Ramanthali beach.....

ഔഷധി പൂക്കുന്ന എഴിമലയുടെ താഴ്വാരം ആണ് ഈ നാട്.. എഴിമല സമുദ്ര നിരപ്പില്‍ നിന്നും 285 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു..ഏഷ്യയിലെ എറ്റവും വലിയ നാവിക അക്കദമിയായ് ഉയര്‍ന്നു വരികയാണ് എഴിമല..എഴിമലയിലെ ലൈറ്റ് ഹൌസില്‍ നിന്നുള്ള കാഴ്ച്ച പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്..
പക്ഷെ ഇന്നു അവിടെക്കു പുറത്തുനിന്നും ആര്‍ക്കും പ്രവേശനം ഇല്ല..

ezhimala

രാമന്തളി ഇന്നൊരു മിനി ഇന്‍ഡ്യതന്നെയാണ്.. മലയാളം,ഹിന്ദി,തമിഴ്,കന്നഡ,തെലുങ്ക് അങ്ങനെ അങ്ങനെ….പല ഭാഷകള്‍ സംസാരിക്കുന്നവര്‍ പല വേഷങ്ങള്‍ ധരിക്കുന്നവര്‍
വിവിധ ദേശങ്ങളില്‍ നിന്നുള്ളവര്‍ നാവിക അക്കദമിയില്‍ ജോലി ചെയ്യുന്ന വരുടെ നിര ഇങ്ങനെ നീണ്ടു പോകുന്നു …..അവരുടെ സംസ്കാരങ്ങള്‍ , ആഘോഷങ്ങള്‍ …എല്ലാം ഇന്നു നമ്മളുടെയും കൂടി ആണ്..ഓണത്തോടൊപ്പം ഞങ്ങളിന്നു വിനായക ചതുര്‍ത്തിയും ഹോളിയും ഉഗാദിയും ആഘോഷിക്കുന്നു….

ഐതിഹ്യം
മൂഷകരാജവംശത്തിന്റെ ആസ്ഥാനമാണ്‌ ഏഴിമല..രാമഘട മൂഷകന്‍ എന്ന രാജാവിനോടുള്ള ബഹുമാനാര്‍തമായാണ് ഇവിടം രാമന്തളി ആയത്.പിന്നെ ഏഴിമലയുടെ ചരിത്രം രാമായണവുമായി ബന്ധപ്പെട്ടിരിക്കുന്നു.രാ‍മരാവണയുദ്ധസമയത്തു ലക്ഷ്മണന്‍ അമ്പേറ്റു വീണു.രക്ഷിക്കാനായ് ഹനുമാന്‍ മൃതസഞീവനിയുള്ള അഗസ്ത്യപര്‍വ്വതവുമായി ലങ്കയിലേക്കു പോകുമ്പൊള്‍ മുകളില്‍ നിന്നും ഒരു ഭാഗം താഴെ കടലില്‍ പതിച്ചു.ഏഴു ശിഖരങ്ങള്‍ ഉള്ള ആ മല അങ്ങനെ ഏഴിമല(സപ്തശൈലം ആയി).പുരാണം എന്ത് തന്നെ ആയാലും ഏഴിമല വിവിധ സസ്യ ജന്തു ജാലങ്ങളുടെ കലവറ ആണ്. സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത മൃതസഞീവനി അവിടെ ഉണ്ടെന്നു പറയപ്പെടുന്നു.

sree hanumaan

ഹനുമാന്‍ സ്വാമിയുടെ ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹം ഏഴിമലയിലെ ആഞജനേയ ഗിരിയില്‍ ആണ്..

പിന്നെ പുഴയും കടലും അടുത്തായതിനാല്‍ ഞണ്ടും കരിമ്മീനും ചെമ്മീനും ഒക്കെ സുലഭം.പിന്നെ പുഴക്കരയില്‍ രുചികളുടെ വകബേധവുമായി നല്ല കള്ളുഷാപ്പുകളും…
പിന്നെ രാമന്തളിയിലെ കുന്നരു..മൂത്താശാരി മഴുവെറിഞ്ഞ താഴ്വര പോലെ… ക്രിഷ്ണശിലകളില്‍ ഉളിയുടെ സംഗീതം….ദിവസങ്ങള്‍ കഴിയുമ്പോള്‍ അതു ഏവരും ആരാധിക്കുന്ന വിഗ്രഹമായ് മാറുന്നു…എന്നാല്‍ ഇന്നവിടെ കാണാന്‍ പറ്റുക രൂപങ്ങളില്ലാത്ത ശിലകളും,ആവശ്യക്കാരില്ലാതെ അനാഥമായി കിടക്കുന്ന അമ്മിക്കല്ലുകളും…ജിവിതത്തിന്റെ പുതിയ മെച്ചില്‍ പുരങ്ങള്‍ തേടി ആശാരിമാരും അങ്ങിനെ യാത്രയായ്..

puzha

മണല്‍ വാരലും വയല്‍നികത്തലും ചെങ്കല്‍ ഖനനവും അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇവിടെ ഈ പച്ചപ്പും വയലേലകളും പുഴകളും നാളെ ഒരു ഓര്‍മ മാത്രമാകുമോ ?നേവല്‍ അക്കാദമി ഇവിടെ എന്തൊക്കെയാവും മാറ്റങ്ങള്‍ വരുത്തുക? പഴമയുടെ ഒരുപിടി നല്ല ഓര്‍മകളുമായി ജീവിക്കുന്ന പാവം ജനങ്ങളുടെ ചോദ്യങ്ങളാണ് ഇവ………

”This photo has a place in my heart because of its Zen mood”-
the photographer says.

We are happy that our first choice for this thread was one which is so dear to the photographer.

I was initially bit intrigued with the ‘Zen’ part, because I had no idea about what was in the photographer’s mind. For me, the photograph is simple and natural and I really feel in ‘being with itself’. The various elements, its composition and the vibrant colours…everything is so natural and nothing pre-meditated in it.

Is it these factors which make the picture so perfect?
Here light plays a significant and powerful role-the shadows..reflections over the still waters, the shaded foliage- are so natural.

I believe there is something more…
Something that takes me closer to nature and when I see it, it takes me ‘into it ‘ and I feel even being in nature!

Now I realise that it is this Zen-like simplicity and feeling of being part of nature that make this photograph so perfect and dear.
No technical dissection can help us in understanding and appreciating the aesthetics of this work.
Let me quote a Zen saying:

You cannot attain it by thinking, you cannot grasp it by not thinking”

How do such fantastic photographs happen?
Manojsai says, “ I could see the distant bridge and my mind said ‘here is a perfect photo”. For a photographer who considers Zen369 as his most favourite flickr group, this statement is significant. This is the intuition…the instant recognition of a potential subject…and the visualisation of the photograph in one’s mind before the trigger is pushed. This is ‘seeing with awareness’ and the most essential element in taking a good photograph.
Now I come back to what I wrote in the introduction of the thread.
“All good pictures are first recorded in the photographer’s mind. The photographer ‘sees’ what he/she wants to photograph.”

Here, the photographer ‘sees’ the photograph before the shutter is triggered and the result is this stunning photograph!
=============================================================
Manojsi’s Photostream:

Location: Thattekkad Wildlife Sanctuary (Salim Ali Bird Sanctuary)
Camera: Nikon D50
Post Processing:
Tweaked in photoshop CS3 and the border using bordermaker 3
===================================================================
He hails from Kannur. Working as a Range Forest Officer in the Kerala Forest Department and has worked in Munnar,Marayoor, Periyar Tiger Reserve. He had the privilage of visiting some of the most beautiful and secluded niche in these areas.
His is alos interested in a wide range of topics- ancient history to astrology …chaos to poetry!
And a financial wizard too!

Achievements: Postage stamp released by Department of Posts, India on one of his photos in the name of Periyar Tiger Reserve.
Manojsai’s Blog

Please visit Discussion
Behind the Lens in Kerala Clicks

===============================================================
Feature prepared by:
JP- (R.Jaya Prakash) Mavelikara, presently working with Ministry of External Affairs, London
===============================================================

കണ്ണുര്‍-തറികളുടെയും തിറകളുടെയും നാട്(Kannur-The city of looms and lores)

     പുഴകളും കുന്നുകളും കാടുകളും വയലുകളും കേര വൃക്ഷങ്ങളുമൊക്കെയായി പ്രകൃതി രമണീയമായ ഗ്രാമങ്ങളെ കൊണ്ട് നിറഞ്ഞ തെയ്യങ്ങളുടെ സ്വന്തം നാട്.  കണ്ണൂരില്‍ നിന്നും ഏകദേശം 16 കിലോ മീറ്റര്‍ തെക്ക് കിഴക്ക് സഞ്ചരിച്ചാല്‍ അഞ്ചരക്കണ്ടി എന്ന മനോഹര ഗ്രാമത്തില്‍ എത്തിച്ചേരാം ചരിത്രപരമായി വളരെയെറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഗ്രാമം.

==================================================================
ചിത്രങ്ങളും കുറിപ്പും: സായി
സായിജിത്ത് കൃഷ്ണ – അഞ്ചരക്കണ്ടിക്കാരന്‍, ഇപ്പോള്‍ കുവൈറ്റിലൊരു അമേരിക്കന്‍  കമ്പനിയില്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ ജോലിനോക്കുന്നു.

http://www.flickr.com/photos/23574251@N03/

=================================================================

         1767-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചരക്കണ്ടിയില്‍ 500 ഏക്കര്‍ പ്രദേശത്ത് സുഗന്ധ വ്യഞ്ജനങ്ങള്‍ കൃഷി ചെയ്യുവാനായി ഒരു എസ്റ്റേറ്റ്‌ സ്ഥാപിച്ചു. ഇവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത് ഗ്രാമ്പൂ,  ജാതി, കുരുമുളക്, പിന്നെ സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപെടുന്ന കറുവപ്പട്ടയും ആയിരുന്നു ഇന്ന് പകഷെ കറുവപ്പട്ട മാത്രമേ ഉള്ളു. കൂടാതെ തെങ്ങും കുറച്ചു റബ്ബറും ഉണ്ട്.  എസ്റ്റേറ്റിന്റെ വിസ്തീര്‍ണം 200 ഏക്കര്‍ ആയി ചുരുങ്ങുകയും ചെയ്തു. 1850-ല്‍ ആണ് ലോര്‍ഡ് മര്‍ഡോക്ക് ബ്രൌണ്‍ എന്ന സായിപ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി അഞ്ചരക്കണ്ടിയില്‍ എത്തിച്ചേരുകയും  അതിനു ‘രണ്ടുതറ ‘എസ്റ്റേറ്റ്‌ എന്ന പേരിടുകയും ചെയ്തത്. ഇവിടെ നിനും സിനമണ്‍ (കറുവപ്പട്ട) ഓയില്‍ സംസ്കരിചെടുക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ഉണ്ടായി.

ഇന്ത്യയിലെ ആദ്യത്തെ സബ്-രജിസ്ട്രാര്‍ ഓഫീസ് .

(എന്‍റെ സുഹൃ‍ത്ത് പ്രജിത്ത് എടുത്ത് അയച്ചു തന്നതാണ് ഈ ഫോട്ടോ)
         ബ്രൌണ്‍ സായിപ്പ് പിന്നീട്  ഭൂമി അളന്നു തിട്ട പെടുത്തുകയും അതിന്റെ രേഖകള്‍ സൂക്ഷിക്കുകയും ചെയ്യുവാന്‍ തുടങ്ങി. ഭൂമി കൈവശം ഉള്ളവര്‍ക്കെല്ലാം അതിന്റെ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ 1865 ഫെബ്രുവരി ഒന്നാം തീയതി സര്‍ക്കാര്‍ അംഗീകാരത്തോടെ ഇന്ത്യയിലെ  ആദ്യത്തെ സബ്ബ് രജിസ്ട്രര്‍ ആഫീസ് അഞ്ചരക്കണ്ടിയില്‍ ആരംഭിയ്ക്കുകയും ചെയ്തു.

           ഈ എസ്റ്റേറ്റിനോട് അനുബന്ധിച്ച് അദേഹം ഒരു കൂറ്റന്‍ ബംഗ്ലാവ് അഞ്ചരകണ്ടി പുഴയുടെ തീരത്ത് സ്ഥാപിച്ചു അത് നിര്‍മിച്ചത് ഇംഗ്ലണ്ടിലെ  തെംസ് നദി തീരത്തുള്ള ഒരു ബംഗ്ലാവിന്റെ  മാതൃകയില്‍ ആയിരുന്നു. കൂടാതെ അന്നൊക്കെ ധാരാളം ജോലിക്കാര്‍ അവിടെ ജോലി ചെയ്തിരുന്നു. അവര്‍ക്ക് ജോലി സമയം മനസിലാക്കാനായി ഒരു വലിയ മണിയും അവിടെ തോട്ടത്തില്‍ ഉണ്ടായിരുന്നു. എന്നും രാവിലെയും വൈകുന്നേരവും കൃത്യം 6 മണിക്ക് മണി മുഴങ്ങും. ഒരു ഗ്രാമത്തെ ഉണര്‍ത്തിയിരുന്ന ആ മണിയും കാലപ്പഴക്കത്തില്‍ നിശ്ചലമായി.
1903-ല്‍‍ കേരളം സിംഹം എന്നറിയപെടുന്ന വീര പഴശ്ശി ഇവിടെ വച്ചായിരുന്നു പട വെട്ടിയത്. നെപ്പോളിയനെ തോല്‍പ്പിച്ച് വന്ന ആര്‍തര്‍ വെല്ലസ്ലിക്ക് പഴശിരാജയുടെ ഒളിയുദ്ധത്തെ നേരിടുവാന്‍ വളരെ പാട് പെടേണ്ടി വന്നു. ഒടുവില്‍ സ്വന്തം കൂട്ടാളി നടത്തിയ ഒറ്റിലൂടെ …..ഈ കഥകളൊക്കെ ഇന്നത്തെ തലമുറയില്‍ എത്ര പേര്‍ക്കറിയാം ……?  ഇന്ന് അഞ്ചരക്കണ്ടിയില്‍ ചരിത്രത്തിന്റെ ആ മണി മുഴങ്ങുന്നില്ല തല ഉയര്‍ത്തി നില്‍കുന്ന ആ ബംഗ്ലാവ് ഇന്നവിടെ ഇല്ല പകരം സ്വകാര്യ വ്യക്തികളുടെ മന്ദിരങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കാലം കടന്നു പോകുമ്പോളും ഇനി ഒരിക്കലും  ഉയിര്‍ത്തെഴുനെല്‍ക്കാത്ത ആ ചരിത്ര സ്മാരകങ്ങള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ബ്രിട്ടീഷ്കാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ സ്വകാര്യ  മുതലാളിമാര്‍ തോട്ടം കൈക്കലാക്കുകയും അവിടെ അവര്‍ പടു കൂറ്റന്‍ സ്ഥാ‍പനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു കഴിഞ്ഞു .പച്ചപ്പ്‌ നിറഞ്ഞു നില്‍ക്കുന്ന ആ തോട്ടം ഇനി എത്ര കാലം അവിടെ കാണും എന്ന് ആര്‍ക്കറിയാം ….?

ഇതു അഞ്ചരകണ്ടിയിലെ കക്കൊത്ത് ഭഗവതി കാവ് ……..

        കണ്ണൂര്‍ തിറകളുടെ നാടു  എന്ന് പറയുന്നത് തന്നെ എത്ര ശരിയാണ്, ഏതൊക്കെ വിധത്തിലുള്ള തെയ്യ കോലങ്ങള്‍,എത്ര എത്ര കാവുകള്‍,ആചാരങ്ങള്‍,അനുഷ്ടാനങ്ങള്‍.ഒരു ഗ്രാമത്തിന്‍റെ ഭംഗിയും വാസ്തു ശില്പ വിദ്യയും പഴമയുടെ പ്രൌഡിയും ഒത്തു ചേര്‍ന്ന കാവുകളും അവയുടെ പരിസരങ്ങളും ഗ്രാമീണതയുടെ പര്യായങ്ങള്‍ ആണ്.

 ടിപ്പു സുല്‍ത്തന്റെ പടയോട്ടത്തില്‍ വടക്കേ മലബാറില്‍ നശിപ്പിക്കപെടാത്ത അപൂര്‍വ്വം കാവുകളില്‍ ഒന്നാണ് ഇതു.ഒരു നാടിനെ സംരക്ഷിക്കുന്ന ഭഗവതി ഉണ്ട്‌ ഇവിടെ, ഇവിടെ വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തില്‍  ഉല്‍സവം ഭഗവതിയുടെ തീരുമുടി വളരെ പ്രസിദ്ധമാണ്‌ ഭഗവതിയുടെ അനുഗ്രഹം വാങ്ങിക്കുവാന്‍ ആയിരങ്ങള്‍ ഇവിടെ വര്‍ഷം തോറും വന്നു പോവുന്നു……………

       
        ചരിത്രം ഉറങ്ങുന്ന ഈ മണ്ണില്‍ അഞ്ചരക്കണ്ടി പുഴ ഒരു ഗ്രാമത്തിന്റെ പൂര്‍ണ വിശുദ്ധിയോടെ എല്ലാം കണ്ടും കേട്ടും സ്വച്ഛന്ദമായി ഒഴുകുന്നു. ,എങ്കിലും ആ പുഴയുടെ ഓളങ്ങള്‍ക്ക് ഒരുപക്ഷെ നിങ്ങളോടൊക്കെ ഒരു പാട് ചരിത്ര കഥകള്‍ പറയാനുണ്ടാവും ടിപ്പുവിനെ തുരത്തിയോടിച്ച വീര പഴശ്ശിയുടെ സാഹസിക കഥകള്‍ പോലുള്ളവ.., അഞ്ചരക്കണ്ടി പുഴ പിന്നെയും ഒഴുകുന്നു.. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര കഥകളുടെ സ്മൃതികളും പേറി ..ഇന്ന് ചരിത്രത്തിന്റെ അവശേഷിപ്പുകളായി തോട്ടവും സബ് രജിസ്ട്രെര്‍ ആഫീസും മാത്രം ബാക്കി………

     

 എങ്കിലും അവിടെ ഉള്ള നല്ലവരായ നാട്ടുകാരും പ്രകൃതിയും നിങ്ങളെ അങ്ങോട്ടേക്ക് സ്വാഗതം ചെയ്യുന്നു.അവിടെ ഉറഞ്ഞു തുള്ളുന്ന കോമരങ്ങളെ കാണാം, ഉറങ്ങാത്ത രാത്രികളില്‍ കെട്ടിയാടുന്ന തെയ്യങ്ങളും ചെണ്ട മേളങ്ങളും ഉണ്ട്,തോറ്റം പാട്ടുകള്‍ കേള്‍ക്കാം കുരുത്തോല തോരണങ്ങളും കളിവിളക്കുകളും കൊണ്ടു അലങ്കരിച്ച കാവുകള്‍  അതി മനോഹരമാണ്. കെട്ടിയാടപ്പെടുന്ന കോലങ്ങള്‍ അനുഗ്രഹിച്ചു നിങ്ങളെ യാത്രയാക്കുന്നു വീണ്ടും അടുത്ത തവണ കാണാം എന്ന് പറഞ്ഞുകൊണ്ട്……..

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രം. കിഴക്കേ നട

കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഉള്ള ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ ആഘോഷമാണ്‌ കൊടുങ്ങല്ലൂര്‍ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലാണ്‌ ഇത് ആഘോഷിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ചുള്ള കാവു തീണ്ടല്‍ എന്നറിയപ്പെടുന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ്‌ കൂടുതല്‍ പ്രാധാന്യമുള്ളത്. ഒരു കാലത്ത് ദ്രാവിഡക്ഷേത്രമായ കൊടുങ്ങല്ലൂര്‍ കാവ് പില്‍ക്കാലത്ത് ബ്രാഹ്മണമേധാവിത്വത്തിന്‍ കീഴിലായപ്പോള്‍ ക്ഷേത്രത്തില്‍ അവകാശമുണ്ടായിരുന്ന താഴ്ന്ന ജാതിയിലെ പെട്ട ജനങ്ങളുടെ കൂടിച്ചേരലാണ് ഈ ഉത്സവം.

കേരളീയരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായിരുന്നു പണ്ട് ഭരണി. അതില്‍ തന്നെ മീനഭരണിയായിരുന്നു കെങ്കേമം. ലോകപ്രശസ്തമായ തെറിപ്പാട്ടും ഭരണിയോടനുബന്ധിച്ചാണ് നടത്തപ്പെടുന്നത്. കൊടുങ്ങല്ലൂരിനു സമീപവാസികള്‍ മിക്കവരും തെറിപ്പാട്ടില്‍ ഉസ്താദുമാരായിരിക്കും.

============================================
ചിത്രങ്ങളും കുറിപ്പും: ചള്ളിയന്‍
ചള്ളിയില്‍ ഈശ്വരമംഗലത്ത് വിപിന്‍. ചാലക്കുടിയില്‍ ഓര്‍ത്തഡന്റിസ്റ്റ് ആയി ജോലിനോക്കുന്നു. വിക്കിയില്‍ അംഗം.

http://www.flickr.com/photos/challiyan/

============================================
കേരളത്തില്‍ മതമായി ഹിന്ദുമതം പ്രചരിക്കുന്നതിനു മുന്നേ തന്നെ (ക്രി.വ. 8 ആം നൂറ്റാണ്ട്) ക്രിസ്തുമതം പ്രചരിച്ചിരുന്നതറിയാമല്ലോ. (ക്രി. വ. 1-ആം നൂറ്റാണ്ട്). ഈ രണ്ടുമതങ്ങളും ഇസ്ലാമും വരുന്നകാലത്ത് കേരളത്തിലെ പ്രധാന മതം ബുദ്ധമതമായിരുന്നു. അവക്ക് മുമ്പ് മതമില്ലാത്ത ദ്രാവിഡരും. ആ ദ്രാവിഡരുടെ പ്രധാന ആഘോഷമായിരുന്നു ഭരണി (അഥവാ പടേനി? )

കേരളത്തില്‍ പ്രചരിച്ച ബുദ്ധമതത്തിന് ക്രിസ്തുവിന് മുന്ന് 3 നൂറ്റാണ്ടോളം പഴക്കം ഉണ്ട്. ബുദ്ധമതക്കാര്‍ കേരളത്തില്‍ നിരവധി പുതിയ ആചാരങ്ങള്‍ പ്രചരിപ്പിച്ചു എങ്കിലും ദ്രാവിഡരുടെ മിക്ക ആചാരങ്ങളും അവര്‍ കൈവിടാതെ സ്വാംശീകരിക്കുകയുണ്ടായി. അത്തരത്തില്‍ ആഘോഷമാക്കപ്പെട്ടതാണ് ഭരണിയും.

കുടുംത്തിലെ അംഗങ്ങള്‍ മുഴുവനും ഭരണിക്കെത്തിച്ചേരുന്നു. (കണ്ണൂരുനിന്നുള്ള ഒരു കുടുംബമാണിത്)

ഈ ഉത്സവത്തിനു വരുന്നവരില്‍ അധികവും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ (കടത്തനാടന്‍) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്‌. പണ്ടുമുതല്‍ക്കേ കൊടുങ്ങല്ലൂര്‍ ഭരണി ഈ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉത്സവമാണ്‌. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങള്‍ക്ക് പിന്നില്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.

ഭരണിക്ക് വരുന്നവരുടെ ദേശങ്ങള്‍ക്കനുസരിച്ച് അവര്‍ക്ക് അവകാശപ്പെട്ട ചില സ്ഥാനങ്ങള്‍ ക്ഷേത്രമതില്‍ക്കെട്ടിനകത്തുണ്ട്. ചില ദേശക്കാര്‍ക്ക് അവരുടെ പ്രാധാന്യമനുസരിച്ച് ആല്‍ത്തറകള്‍ ഉണ്ട്. അവര്‍ അവിടെ തറക്കൂട്ടം കൂടുന്നു. ഭരണിക്കു മുന്നേ തന്നെ അവര്‍ വീടുമടച്ച് എത്തിച്ചേരുന്നു.


ഭരണിപ്പാട്ട് പാടുന്ന ഒരു സംഘം. ഇത്തരം നിരവധി സംഘങ്ങളെക്കൊണ്ട് കാവ് നിറഞ്ഞിരിക്കും.

തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളില്‍) അശ്വതീകാവുതീണ്ടലാണ്‌ എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തില്‍ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതല്‍ മീനമാസത്തിലെ അശ്വതിനാള്‍ വരെയുള്ള ദിവസങ്ങളാണ് ആഘോഷങ്ങള്‍ മുഴുവനും. ഇക്കാലയളവില്‍ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൂരവും, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങള്‍ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളില്‍ നിന്നും നിരവധി പേര്‍ കാവിലെത്തും. വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാര്‍ എന്നാണ്‌ വിളിക്കുക.

ഭരണിക്കാര്‍
മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങള്‍ സംഘം ചേര്‍ന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാ

ട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവര്‍ വരിക. വയനാട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളില്‍ നിന്ന് സംഘമായി കാല്‍നടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ്‌ ഇവര്‍ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവര്‍ക്കും കൊടുങ്ങലൂര്‍ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളില്‍ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തര്‍പ്പണം ചെയ്യുന്ന പതിവുണ്ടായിരുന്നു ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂര്‍വ്വം Kodungallur kozhikkallumoodal.jpgക്ഷേത്രോത്സവങ്ങളാണ്‌ ഇത്.

മീനഭരണിക്ക് പത്തു്‌ ദിവസം മുന്‍പാണ്‌ കോഴിക്കല്ലു മൂടല്‍ എന്ന ചടങ്ങ്. ആദ്യകാലങ്ങളില്‍ നടക്കല്‍ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ജന്തു ഹിംസ പൊതുക്ഷേത്രങ്ങളില്‍ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ്‌ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാല്‍ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിര്‍ത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ.

കാവുതീണ്ടല്‍

ഭരണിനാളിനു തലേദിവസം അശ്വതി നാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങാണ്. കാവുതീണ്ടല്‍. കാവിനെ തീണ്ടി അശുദ്ധമാക്കുക എന്നാണര്‍ത്ഥം. തലേന്നു മുതല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തപ്പെടുന്നു.

ഇതിനുശേഷം നടതുറന്നു കഴിഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേര്‍ന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയില്‍കയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടല്‍ ആരംഭിക്കുകയായി. പാലക്കവേലന്‍ എന്ന മുക്കുവനാണ്‌ ദേവിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍. പാലക്കവേലന്റെ കയ്യില്‍ നിന്ന് ഇളനീര്‍ വാങ്ങിക്കുടിച്ചശേഷമാണ്‌ തമ്പുരാന്‍ തന്റെ കോയ്മയായ നമ്പൂതിരിക്ക് പട്ടുകുട ഉയര്‍ത്താനുള്ള ഉത്തരവ് കൊടുക്കുന്നത്.

മീനഭരണി കാവുതീണ്ടലിനു തുടക്കം കുറിക്കുന്ന കോയമ കുട നിവര്‍ത്തുന്നതാണ് ചിത്രത്തില്‍- മുക്കുവന്മാര്‍ തുടങ്ങി നിരവധി താഴ്ന്നജാതിക്കാര്‍ക്ക് പ്രാമുഖ്യമുള്ള ചടങ്ങാണ് കാവുതീണ്ടല്‍

ആദ്യം കാവുതീണ്ടാനുള്ള അനുമതി പാലക്കവേലനാണ്. അതിനുശേഷം അതുവരെ ഊഴം കാത്ത് നില്‍കുന്ന കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശലഹരിയോടെ ദിക്കുകള്‍ മുഴങ്ങുന്ന തരത്തില്‍ മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വക്കുന്നു. ഇതാണ്‌ കാവുതീണ്ടല്‍. ഇത് ജനസമുദ്രമായി എത്തിയിരിക്കുന്ന കോമരങ്ങളും സാധാരണ ഭക്തരും ഒരുമിച്ച് ചെയ്യുന്നു. കാവ് ഏതാണ്ട് പടക്കളത്തിന്‍റെ പ്രതീതി ഉണര്‍ത്തുന്നു.

കാവുതീണ്ടല്‍ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാര്‍ക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ കാവില്‍ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്‌. അതിന്റെ ഓര്‍മ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ചെമ്പ് പലകയില്‍ അടിച്ചുകൊണ്ടാണ്‌ ഈ പ്രദക്ഷിണം വക്കല്‍ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളില്‍ നടതുറപ്പ് എന്നാണ്‌ പറയുക.

കാവുതീണ്ടല്‍ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ്‌ നിവേദ്യമായി നല്‍കുക. പിറ്റേന്ന് മുതല്‍ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാല്‍ അടികള്‍ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക.

-ചിത്രങ്ങളും കുറിപ്പുകളും ശ്രീ.ചള്ളിയില്‍ വിപിന്‍ – http://www.flickr.com/photos/challiyan/

കോഴിക്കല്ലുമൂടല്‍: ചിത്രം-പി.സന്ദീപ് http://www.flickr.com/photos/p-sandeep/)

 

 

ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെരുമൊരു സാധാരണ കര്‍ഷകന്‍ – എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകള്‍ തന്നെ അതു വിളിച്ചു പറയും’.


മലയാളത്തിലെ തലമുറകളുടെ കഥപറയുന്ന കയറിനെ അടിസ്ഥാനമാക്കി ലഭിച്ച ജ്ഞാനപീഠ പുരസ്കാരം ഓക്ടേവിയാ പാസില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് കുട്ടനാടിന്റെ ഇതിഹാസകാരന്‍ -അടിയാളരുടെ ജീവിതം കഥ കെട്ടിയ ആ തമ്പുരാന്‍ -പറഞ്ഞതാണിത്.

പമ്പയും പോഷകനദികളും ചേര്‍ന്ന് കുട്ടനാട്ടിലെത്തുമ്പോള്‍ അത് പൂക്കൈതയാവുന്നു. (പൂക്കൈതയാറിന്റെ അഗാധതയിൽ കാലുകളിറക്കി ഇന്നവിടെ പാലം വന്നുകഴിഞ്ഞൂ). തുള്ളല്‍കഥകളിലൂടെ മലയാളത്തിന് കുഞ്ചന്‍ നമ്പ്യാര്‍ ഒരു യുഗം സൃഷ്ടിച്ച തകഴി ധർമ്മശാസ്താ ക്ഷേത്രവും, തുള്ളലും പടയണിയും കഥകളിയും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. (പഴയ കുഞ്ചന്‍ മഠത്തിന്റെ സ്ഥാനത്ത് ഇന്ന് ട്യൂട്ടോറിയല്‍ കോളേജാണ്, നമ്പ്യാര്‍ അമ്പലപ്പുഴയിലേക്കും ചേക്കേറിയിരുന്നു.)

കാര്‍ഷികവൃത്തിയുടെ സാഹസികതയില്‍ ഞാറ്റടിപ്പാട്ടുകളുടെ ഈണവും താളവും പശ്ചത്തലമൊരുക്കുന്ന കുട്ടനാടന്‍ കാര്‍ഷികതയിലേക്ക് കൊയ്യാപ്പള്ളിക്കളത്തില്‍ ശങ്കരക്കുറുപ്പിന്റേയും പാര്‍വതിയുടേയും മകനായി 1912ഏപ്രില്‍ 17ന് ശിവ ശങ്കരന്‍ ജനിച്ചു. വെറും നാലു വര്‍ഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കു പോലെ യും ലാറ്റിന്‍ പോലെയും തന്നെ അന്യമായിരുന്നു. കഥ പറയാന്‍ വ്യാകരണം വേണ്ട, അതൊക്കെ ഭാഷാ പണ്ഡിതര്‍ക്കുള്ളതാണന്നുള്ള തന്റെ വിശ്വാസം അവസാനം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.

=====================================
ചിത്രങ്ങളും കുറിപ്പും: കുട്ടനാടന്‍
പേര് മധു. കുട്ടനാട്ടുകാരനായ ഒരു മറുനാടന്‍ മലയാളി. മസ്കറ്റില്‍ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനെജരായി ജോലി നോക്കുന്നു.

http://www.flickr.com/photos/madhumuscat//

=====================================
ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ സഹപാഠിയായ ഒരു പെണ്‍കുട്ടിയോടു തോന്നിയ ആരാധാനയാണ് ആദ്യ രചന..! എന്നാല്‍ ആ കുട്ടിയില്‍ നിന്ന് അതിനു ലഭിച്ച അഭിനന്ദനമാണ് ഏറെ പ്രചോദനമായത്. തുടര്‍ന്ന് കഥയെഴുത്ത് തകൃതിയിലായി. എന്‍ എസ്സ് എസ്സിന്റെ മുഖപത്രമായ സർവീസില്‍ വന്ന ‘സാധുപെണ്ണ്’’ ആണ് ആദ്യം അച്ചടിമഷി പുരണ്ട കഥ. കേസരി ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലുള്ള പ്രബോധനമായിരുന്നു പിന്നീട് പ്രചോദനം. സ്കൂള്‍ ഫൈനലിനു ശേഷം രണ്ടു വര്‍ഷത്തെ പ്ളീഡര്‍ഷിപ്പിനു ചേര്‍ന്നു മജിസ്ട്രേട്ടു കോടതിയില്‍ പ്രാക്ടീസിനുള്ള യോഗ്യത നേടി. തിരുവനന്തപുരത്തു താമസിച്ച ഈ കാലയളവില്‍ മലയാളത്തിലെ

tkzhy-Basheerപ്രമുഖ എഴുത്തുകാരുമായി അടുത്തിടപഴകുവാനുള്ള അവസരമുണ്ടായി. കെ. ശിവശങ്കരപ്പിള്ള എന്ന പേര്‍ ആനുകാലികങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളപ്പൊക്കത്തില്‍, ഒരു സാധാരണ തൂക്കിക്കൊല, സ്ഥലം മാറ്റം, മുതലായവ ആദ്യകാല കൃതികളാണ്. ത്യാഗത്തിന്റെ പ്രതിഫലം എന്ന ആദ്യ നോവല്‍ 1933-ല്‍ പുറത്തുവന്നു. ഈ വി കൃഷ്ണപിള്ളയുടെ അവതാരികയോടു കൂടി പതിതപങ്കജം, തുടർന്ന് ആദ്യ കഥാ സമാഹാരം ‘ പുതുമലര്‍’ -1935ല്‍.
ഒരു ദിവസം അച്ഛന്‍ വീട്ടിലേക്കു വിളിച്ചുവരുത്തി ‘ ഡാ, നാരായണപിള്ളയുടെ അനന്തിരവള്‍ല്‍ ഒരു പെണ്ണുണ്ട്, അവളും നീയുമായുള്ള സംബന്ധം നിശ്ചയിച്ചു എന്നു പറഞ്ഞു. അമ്മയും പറഞ്ഞു നല്ല പെണ്ണാണ്. അങ്ങനെ കാത്ത ജീവിത സഖിയായി.tkzhy-kathaരാജകീയ പ്രണയങ്ങളും കുബേര പ്രേമങ്ങളും തകര്‍ത്താടിയിരുന്ന മലയാള കഥാലോകത്തിലേക്ക് തോട്ടിച്ചിയുടേയും തോട്ടിയുടേയും പവിത്രപ്രേമത്തെ കൈപിടിച്ചു കൊണ്ടുവരാനുള്ള പ്രചോദനം ആലപ്പുഴയിലെ വക്കീല്‍ ഗുമസ്തപ്പണിയാണ് നല്‍കിയത്. ചന്ദ്രികാചര്‍ച്ചിതമായ രാത്രിയില്‍ പ്രേമസംഗമങ്ങള്‍ നടത്തിയിരുന്ന മന്ത്രികുമാരനും രാജകുമാരിക്കും പകരം നൈറ്റ് സോയില്‍ ഡിപ്പോയില്‍ വച്ചുള്ള ഒരു തോട്ടി-തോട്ടിച്ചി പ്രണയം, തോട്ടിയായ ചുടലമുത്തു വള്ളിയെ ആശ്‌ളേഷിക്കുന്നത് അങ്ങനെയാണ് അനുവാചക ഹൃദയങ്ങളിലേക്ക് തരംഗമായെത്തിയത്. നിത്യ വ്യവഹാരങ്ങളിൽ സാക്ഷിയാ കേണ്ടി വന്ന അനേകം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 1947-ല്‍ തോട്ടിയുടെ മകന്‍ നോവലായി റങ്ങിയത്.
ഉഴവുപാട്ടും തേക്കുപാട്ടും കളപറിപ്പാട്ടും കൊയ്ത്തുമെതിപ്പാട്ടുകളും താരാട്ടുപാടി വളർത്തിയ കുട്ടനാടന്‍ ബാല്യങ്ങളുടേയും പത്തിനൊന്നു പതം കൊണ്ടുമാത്രം ആണ്ടുകാലം അരവയര്‍ പിഴയ്ക്കേണ്ടുന്ന അടിയാള കുടുംബങ്ങളുടേയും അടിയാളത്തിയുടേ ഒട്ടിയ വയറില്‍ മേലാള-തമ്പ്രാക്കളുടെ വിളയാട്ടങ്ങളുടേയും കഥയുമായി രണ്ടിടങ്ങഴി പുറത്തിറങ്ങുമ്പോള്‍ അതൊരു സാമൂഹിക പരിവർത്തനത്തിനുള്ള കാഹളം കൂടിയായിരുന്നു. കൃഷി ഭൂമി കര്‍ഷകന് എന്ന അവബോധം ആദ്യം ഉയര്‍ത്തിയതും പത്തിനൊന്നു പതം ലഭിച്ചിരു ന്നിടത്ത് എട്ടിനൊന്നുപതവും നാലിനൊന്നു തീര്‍പ്പും എന്ന ആവശ്യവും ഉന്നയിക്കാനുള്ള ആത്മധൈര്യവും അടിയാളര്‍ക്ക് പകരാന്‍ 1948-ല്‍ ഇറങ്ങിയ രണ്ടിടങ്ങഴിയും പ്രേരണയായി. പ്രഭാതം മുതല്‍ പ്രദോഷം വരെ പാടശേഖരങ്ങളില്‍ ചോര നീരാക്കുന്ന പുലയന്റേയും പറയന്റേയും ആകുലതകൾക്കും അല്പസന്തോഷങ്ങൾക്കുമൊപ്പം കാര്‍ഷിക രംഗത്ത് അനിവാര്യമായിരുന്ന വിപ്‌ളവത്തിന്റെ വിത്തും അങ്ങിനെ വിതയ്ക്കപ്പെടുകയായിരുന്നു.

തലയോട്, തെണ്ടിവർഗ്ഗം, അവന്റെ സ്മരണകള്‍ എന്നീ കഥകള്‍ക്കു ശേഷമാണ് ചെമ്മീന്‍ -ന്റെ ചാകര വരവ്. അമ്പലപ്പുഴ വിദ്യാർത്ഥിയായിരുന്ന കാലം സഹപാഠികളുടെ അരയക്കുടിയില്‍ നിന്നും ലഭിച്ച അടി സ്ഥാനഅറിവുകളുടെ ഓര്‍മ്മക്കീറുകളും വക്കീലായപ്പോള്‍ കൈകാര്യം ചെയ്യേണ്ടിവന്ന അരയന്മാരുടെ കേസുകെട്ടുകളും കടലമ്മ എന്ന അപാര ശാക്തിക ബിംബവും നല്കിയ ഉർജ്ജത്തില്‍ നിന്നാണ് ചെമ്മീന്‍ രൂപം കൊണ്ടത്. കടലമ്മ ഒരു ദേവതയായി അരയന്റെ മനസ്സില്‍ കുടികൊള്ളുന്നു. അവന്റെ നിത്യ സത്യങ്ങളും ജീവതവ്യഥകളുമെല്ലാം അവിടെയാണ് സമർപ്പിക്കപ്പെടുന്നത്. collage2അലൌകികമായ പരിവേഷത്തോടെ ആ അമ്മ എല്ലാ അരയക്കുടികളേയും സംരക്ഷിച്ചുപോരുന്നു. ആ വിശ്വാസം തന്നെയാണ് തോണിയില്‍ പുറംകടലില്‍ പോണ അരയന്റെ ജീവന്‍ കുടിയിലുള്ള അരയത്തിയുടെ വിശുദ്ധിയിലൂടെയാണ് സം രക്ഷിക്കപ്പെടുന്നത് എന്നത്. കറുത്തമ്മയും പളനിയും പരീക്കുട്ടിയും ചെമ്പങ്കുഞ്ഞും നമുക്കു കാട്ടിത്തരുന്നതും മറ്റൊന്നല്ല. 1956-ല്‍ ചെമ്മീന്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം കരസ്തമാക്കി. ലോക ഭാഷകളിലേക്കു മൊഴിമാറ്റം നടത്താന്‍ യുനെസ്കോ ചെമ്മീന്‍ തെരഞ്ഞെടുത്തു. പതിനാലു ലോക ഭാഷകളിലും എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചെമ്മീന്‍ വിവർത്തനം ചെയ്യപ്പെട്ടു. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ എന്ന സിനിമ രാഷ്ടപതിയുടെ സ്വർണ്ണമെഡല്‍ നേടി.

ഏറെ കാലിക പ്രസക്തിയുള്ള കഥയുമായാണ് തുടര്‍ന്ന് ഏണിപ്പടികള്‍ എത്തിയത് തൊഴിലിലെ അഭിവൃദ്ധിയുടെ പടവുകള്‍ താണ്ടിക്കയറാന്‍ എന്തു കൂത്സിത തന്ത്രവും പ്രയോഗിക്കാന്‍ മടിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ ഇന്ന് സർവസാധാരണ കാഴ്ചയാണ്. എല്ലാ മൂല്യങ്ങളും അരിഞ്ഞുതള്ളി തന്റെ ലക്ഷ്യത്തിലെത്താന്‍ കച്ചകെട്ടിയിറങ്ങിയ സര്‍ക്കാര്‍ ഗുമസ്തന്‍ ഔദ്യോഗികമായി പരമോന്നതിയിലെത്തിയിട്ടും ഏണിപ്പടികളിലെ കേശവപിള്ളയ്ക്കു വീണ്ടും മുന്നില്‍ ശൂന്യതമാത്രമാണ് അവശേഷിച്ചത്.

collage1

കയര്‍ എന്ന ഇതിഹാസം – മനുഷ്യനും മണ്ണുമായുള്ള അഗാധ ബന്ധത്തിന്റെയും എല്ലാ മാറ്റങ്ങളേയും അറിഞ്ഞുൾക്കൊള്ളുന്ന കാലത്തിന്റേയും സമന്വയമാണ് ഇതിവൃത്തം. രണ്ടര നൂറ്റാണ്ടു കാലം, ആറ് തലമുറകള്‍, നായകനും നായികയും സമൂഹവും മണ്ണുമാണ്. മോഹവും മോഹഭംഗങ്ങളും ആനന്ദവും ദുഖവും ആശയും നിരാശയും, കുടിയേറ്റവും അധിനിവേശവും ജന്മി മുതലാളിത്തത്തിന്റെ ഭീകര വാഴ്ചയും തൊഴിലാളിവർഗ്ഗം അനുഭവിച്ച അടിച്ചമർത്തലുകളും ഉയർത്തെഴുനേല്പുകളും കൂടിക്കുഴഞ്ഞ ആറില്പരം തലമുറകളെക്കണ്ട ഒരു ദേശത്തിന്റെ കാലിക പരിണാമങ്ങളുടെ ആഖ്യായികയാണ് ഈ ഇതിഹാസ സമാനമായ രചന. ഭൂമി അളന്നുതിരിച്ചു തിട്ടപ്പെടുത്തുന്ന ക് ളാസ്സിഫയര്‍ എന്ന ക്ളാസിപ്പേരുടെ വരവറിയിച്ചുകൊണ്ടു തുടങ്ങുന്ന കയര്‍, നാഗംപിള്ളയും ഔതയും പെണ്ണുങ്ങളുടെ സൌന്ദര്യപ്പിണക്കങ്ങള്‍ വരുത്തുന്ന വിനയും ആദ്യ സ്കൂളിന്റെ വരവും തമിഴ് ബ്രാഹ്മണരുടെ അധിനിവേശവും( പി ന്നീട് മങ്കൊമ്പ് സ്വാമിയെന്നറിയപ്പടുന്ന ജന്മിയുടെ മുന്‍‌ഗാമികള്‍) വിപ്ളവകാരിയായ വെടിപ്പുരക്കല്‍ കുഞ്ഞന്‍

സ്റ്റാമ്പ്

നായരും, ഖാദി, തപാല്‍, രാഷ്ട്രീയം, കോൺഗ്രസ്സ്, വൈക്കം സത്യാഗ്രഹം, പുന്നപ്ര വയലാറും സ്വാതന്ത്ര്യ ലബ്ധിയും, മന്നത്തു പത്മനാഭനും എന്‍ എസ്സ് എസ്സും വരെയെത്തുമ്പോഴേക്കും ആരും ഒന്നുമാകുന്നില്ലന്നും എങ്ങുമെത്തുന്നില്ലന്നും എല്ലാം കാലഗതിയില്‍ വിലയം പ്രാപിക്കുന്ന അനുഭവ ചരിത്രമാവുമ്പോഴേക്കും പൂക്കൈതയാറിലൂടെ ഒരുപാടു ജലം കുട്ടനാടിനെ കഴുകി വേമ്പനാട്ടുകായലിലൂടെ അലയാഴിയുടെ അഘാതതയിലേക്ക് ഒഴുകിപ്പോയിരുന്നു.

സോവിയറ്റ് ലാന്‍ഡ് അവാർഡ്, വയലാര്‍ അവാർഡ്, 1985-ല്‍ ജ്ഞാനപീഠം…. ഒരു മലയാളി എഴുത്തുകാരന് തന്റെ കാലത്തു നിലവിലുള്ള പരമാവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങാന്‍ തക്ക ഭാഗ്യ ജന്മത്തിന്റെ തമ്പുരാന്‍ കാലയവനികക്കുള്ളിലിരുന്ന് ഇനിയും പറയാന്‍ ബാക്കിവച്ചുപോയ കഥകൾക്കുള്ള തിരക്കഥ മെനയുകയാവാം.

1999 ഏപ്രില്‍ പത്തിന് കാത്തയെ വിട്ടുപോയ തകഴിയുടെ ശങ്കരമംഗലം തറവാട് പിന്നീട് കേരളസര്‍ക്കാര്‍ ഏറ്റെടുത്തു, ഇന്നത് ആ അനശ്വര കഥാകാരന്റെ നാമത്തിലുള്ള മ്യൂസിയമായി സംരക്ഷിപ്പെട്ടിരിക്കുന്നു.