Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Posts Tagged ‘Beautiful Kerala’

==================================================================
കേരള ക്ലിക്സ്ല് ഫ്ലിക്കര്‍ പോസ്റ്റ്- കേരളം..എത്ര മോഹനം..!
ചിത്രങ്ങളും കുറിപ്പും: NeeMa MoHaN
നീമാ മോഹന്‍ – സ്വദേശം രാമന്തളി , എഞ്ജിനീയറിംഗിന് വിദ്യാര്‍ത്ഥി

ഫ്ലിക്കര്‍ ചിത്രങ്ങള്‍ – http://www.flickr.com/photos/neelambari/

=================================================================
രാമന്തളി..കണ്ണൂര്‍ ജില്ലയിലെ ഒരു മനോഹരമായ ഗ്രാമം.കണ്ണൂരില്‍ നിന്നും 16 കിലൊമീറ്റെര്‍ വടക്കൊട്ട് സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
ഉറഞ്ഞു തുള്ളുന്ന തെയ്യക്കോലങ്ങളുടെയും പൂരക്കളിയുടെയും നാട്…മൂന്നു ഭാഗവും നദിയും (കവ്വയി പുഴ,കുഞ്ഞിമങ്ങലം പുഴ) മറുഭാഗം അറബിക്കടലും ഏഴിമലയും അതിരു നില്‍ക്കുന്ന ഭൂമിക…

4

ഹിന്ദു,ഇസ്ലാം,ക്രൈസ്തവ വിഭാഗങ്ങളില്‍ പെട്ട ആരാധനാലയങ്ങള്‍    രാമന്തളിയുടെ നാനാ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്..എന്തുകൊണ്ടൂം ഒരു പുണ്യഭൂമി എന്നു പറയാം..പോര്‍ച്ചുഗീസുകാരുമായി യുദ്ധം ചെയ്തു ധീര രക്തസാക്ഷിത്വം വരിച്ചവര്‍ കൊള്ളൂന്ന 17 ശുഹദമഖാം സ്ഥിതി ചെയ്യുന്ന ജുമാമസ്ജിദ് മലബാറിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ്.ക്രൈസ്തവരുടെ തീര്‍ഥാടന കേന്ദ്രമായ ലൂര്‍ദ്മാതാ പള്ളി എഴിമലയിലാണ്. സന്താനസൌഭഗ്യ നേര്‍ച്ചക്കായി ആയിരക്കണക്കിനാളുകള്‍ എത്തുന്ന ശ്രീശങ്കരനാരായണ ക്ഷേത്രം…..പിന്നെ നരയന്‍ കണ്ണൂര്‍ ക്ഷെത്രം..സമുദ്രത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ നരസിംഹാവതാരമൂര്‍ത്തിയുടെ വിഗ്രഹം കടലിലെ തിരയെണ്ണുന്ന രീതിയില്‍ ആണ്..തുലാമാസത്തിലെ അമാവാസിയിലെ പിതൃബലി സമുദ്രസ്നാനം പ്രസിദ്ധമാണ്.പക്ഷെ നാവിക അക്കാദമി അതിര്‍ത്തിക്കുള്ളീല്‍ ആയതിനാല്‍ പ്രവേശനം ആ ഒരു ദിവസം മാത്രമാണ്..

Ramanthali beach.....

ഔഷധി പൂക്കുന്ന എഴിമലയുടെ താഴ്വാരം ആണ് ഈ നാട്.. എഴിമല സമുദ്ര നിരപ്പില്‍ നിന്നും 285 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു..ഏഷ്യയിലെ എറ്റവും വലിയ നാവിക അക്കദമിയായ് ഉയര്‍ന്നു വരികയാണ് എഴിമല..എഴിമലയിലെ ലൈറ്റ് ഹൌസില്‍ നിന്നുള്ള കാഴ്ച്ച പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്..
പക്ഷെ ഇന്നു അവിടെക്കു പുറത്തുനിന്നും ആര്‍ക്കും പ്രവേശനം ഇല്ല..

ezhimala

രാമന്തളി ഇന്നൊരു മിനി ഇന്‍ഡ്യതന്നെയാണ്.. മലയാളം,ഹിന്ദി,തമിഴ്,കന്നഡ,തെലുങ്ക് അങ്ങനെ അങ്ങനെ….പല ഭാഷകള്‍ സംസാരിക്കുന്നവര്‍ പല വേഷങ്ങള്‍ ധരിക്കുന്നവര്‍
വിവിധ ദേശങ്ങളില്‍ നിന്നുള്ളവര്‍ നാവിക അക്കദമിയില്‍ ജോലി ചെയ്യുന്ന വരുടെ നിര ഇങ്ങനെ നീണ്ടു പോകുന്നു …..അവരുടെ സംസ്കാരങ്ങള്‍ , ആഘോഷങ്ങള്‍ …എല്ലാം ഇന്നു നമ്മളുടെയും കൂടി ആണ്..ഓണത്തോടൊപ്പം ഞങ്ങളിന്നു വിനായക ചതുര്‍ത്തിയും ഹോളിയും ഉഗാദിയും ആഘോഷിക്കുന്നു….

ഐതിഹ്യം
മൂഷകരാജവംശത്തിന്റെ ആസ്ഥാനമാണ്‌ ഏഴിമല..രാമഘട മൂഷകന്‍ എന്ന രാജാവിനോടുള്ള ബഹുമാനാര്‍തമായാണ് ഇവിടം രാമന്തളി ആയത്.പിന്നെ ഏഴിമലയുടെ ചരിത്രം രാമായണവുമായി ബന്ധപ്പെട്ടിരിക്കുന്നു.രാ‍മരാവണയുദ്ധസമയത്തു ലക്ഷ്മണന്‍ അമ്പേറ്റു വീണു.രക്ഷിക്കാനായ് ഹനുമാന്‍ മൃതസഞീവനിയുള്ള അഗസ്ത്യപര്‍വ്വതവുമായി ലങ്കയിലേക്കു പോകുമ്പൊള്‍ മുകളില്‍ നിന്നും ഒരു ഭാഗം താഴെ കടലില്‍ പതിച്ചു.ഏഴു ശിഖരങ്ങള്‍ ഉള്ള ആ മല അങ്ങനെ ഏഴിമല(സപ്തശൈലം ആയി).പുരാണം എന്ത് തന്നെ ആയാലും ഏഴിമല വിവിധ സസ്യ ജന്തു ജാലങ്ങളുടെ കലവറ ആണ്. സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത മൃതസഞീവനി അവിടെ ഉണ്ടെന്നു പറയപ്പെടുന്നു.

sree hanumaan

ഹനുമാന്‍ സ്വാമിയുടെ ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹം ഏഴിമലയിലെ ആഞജനേയ ഗിരിയില്‍ ആണ്..

പിന്നെ പുഴയും കടലും അടുത്തായതിനാല്‍ ഞണ്ടും കരിമ്മീനും ചെമ്മീനും ഒക്കെ സുലഭം.പിന്നെ പുഴക്കരയില്‍ രുചികളുടെ വകബേധവുമായി നല്ല കള്ളുഷാപ്പുകളും…
പിന്നെ രാമന്തളിയിലെ കുന്നരു..മൂത്താശാരി മഴുവെറിഞ്ഞ താഴ്വര പോലെ… ക്രിഷ്ണശിലകളില്‍ ഉളിയുടെ സംഗീതം….ദിവസങ്ങള്‍ കഴിയുമ്പോള്‍ അതു ഏവരും ആരാധിക്കുന്ന വിഗ്രഹമായ് മാറുന്നു…എന്നാല്‍ ഇന്നവിടെ കാണാന്‍ പറ്റുക രൂപങ്ങളില്ലാത്ത ശിലകളും,ആവശ്യക്കാരില്ലാതെ അനാഥമായി കിടക്കുന്ന അമ്മിക്കല്ലുകളും…ജിവിതത്തിന്റെ പുതിയ മെച്ചില്‍ പുരങ്ങള്‍ തേടി ആശാരിമാരും അങ്ങിനെ യാത്രയായ്..

puzha

മണല്‍ വാരലും വയല്‍നികത്തലും ചെങ്കല്‍ ഖനനവും അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇവിടെ ഈ പച്ചപ്പും വയലേലകളും പുഴകളും നാളെ ഒരു ഓര്‍മ മാത്രമാകുമോ ?നേവല്‍ അക്കാദമി ഇവിടെ എന്തൊക്കെയാവും മാറ്റങ്ങള്‍ വരുത്തുക? പഴമയുടെ ഒരുപിടി നല്ല ഓര്‍മകളുമായി ജീവിക്കുന്ന പാവം ജനങ്ങളുടെ ചോദ്യങ്ങളാണ് ഇവ………

Read Full Post »